Saturday, November 16, 2024
Saudi ArabiaTop Stories

ഷോപ്പിംഗ് മാളിലേക്ക് കയറുന്നവരുടെ ഹെൽത്ത് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ സംവിധാനം നടപ്പാക്കുന്നു

ജിദ്ദ: ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കുന്നവർക്ക് സ്വയം തവക്കൽനായിലെ ഹെൽത്ത് സ്റ്റാറ്റസ് ബാർകോഡ് സ്കാൻ ചെയ്ത് ഉറപ്പ് വരുത്തി പ്രവേശനം അനുവദിക്കുന്ന സംവിധാനം ഒരുക്കുന്നതായി സൗദി വാണിജ്യ കാര്യ മന്ത്രാലയ വാക്താവ് അബ്ദുറഹ്‌മാൻ അൽ ഹുസൈൻ.

മാളുകളിലേക്കും മറ്റും പ്രവേശിക്കുന്നതിനു മുംബ് ഉപഭോക്താവിനു തൻ്റെ തവക്കൽനാ ആപ് വഴി ബാർകോഡ് സ്കാൻ ചെയ്ത് ഹെൽത്ത് സ്റ്റാറ്റസ് സ്വയം പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾ പ്രവേശന കവാടങ്ങളിൽ ഓട്ടോമാറ്റിക് ഹെൽത്ത് വേരിഫിക്കേഷൻ കോഡ് സ്ഥാപിക്കേണ്ടതുണ്ട്.

അതോടൊപ്പം ഉപഭോക്താക്കൾ സ്വയം ബാർകോഡ് സ്കാൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാായി സ്ഥാപനം ജോലിക്ക് ആളെ നിർത്തണം.

അതേ സമയം ബഖാല, ലോണ്ട്രി, ബാർബർ ഷോപ്പ്, ടൈലർ ഷോപ്പ് തുടങ്ങി ചെറുകിട സ്ഥാപനങ്ങളിൽ പഴയ രീതിയിൽ തന്നെ തവക്കൽനാ സ്റ്റാറ്റസ് പരിശോധിച്ചുറപ്പ് വരുത്തണം.

മാളുകളിലും മറ്റും ഓട്ടോമാറ്റിക് സ്കാനിംഗ് സംവിധാനം ഒരുക്കുന്നത് പ്രസ്തുത സ്ഥലങ്ങളിൽ വൈറസ് വ്യാപനം തടയുന്നതിനു സാഹായകരമാകുമെന്നും മന്ത്രാലയ വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്