സൗദിയിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങി വൃദ്ധനും മകനും; രക്ഷകരായി യുവാക്കൾ: വീഡിയോ വൈറലാകുന്നു
സതേൺ ഖസീമിൽ ഉണ്ടായ അതി ശക്തമായ വെള്ളപ്പാച്ചിലിൽ വാഹനവുമായി കുടുങ്ങിയെ വൃദ്ധനെയും മകനെയും ഒരു സംഘം യുവാക്കൾ രക്ഷിക്കുന്ന വീഡിയോ വൈറലായി.
ശുഐബ് അൽ അത്ലയിൽ വെച്ചായിരുന്നു വൃദ്ധനും മകനും സഞ്ചരിച്ചിരുന്ന കാർ അതി ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ടത്.
വെള്ളത്തിൽ ഒഴുകിപ്പോകുമായിരുന്ന വൃദ്ധനെയും മകനെയും ഒരു സംഘം സൗദി യുവാക്കൾ രക്ഷപ്പെടുത്തി സുരക്ഷിതരാക്കുകയായിരുന്നു.
അൽ ഖസീമിൽ അതിശക്തമായ മഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്.
പല താഴ്വരകളിലും മറ്റും ശക്തമായ വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.
സതേൺ ഖസീമിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ വൃദ്ധനെയും മകനെയും ഒരു സംഘം ആളുകൾ രക്ഷിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q