Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ മേഖലകൾ കൂടുതൽ ശൈത്യത്തിലേക്ക്

നാഷണൽ സെന്റർ ഓഫ് മീറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകനും സ്പെഷ്യലിസ്റ്റുമായ അഖിൽ അൽ അഖീൽ നാളെ (ചൊവ്വാഴ്‌ച) മുതൽ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന നൽകി.

ചില സ്ഥലങ്ങളിൽ ഏറ്റവും ചെറിയ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴെ വരെ എത്തുമെന്ന് അഖീൽ അറിയിക്കുന്നു

കുറഞ്ഞ താപനില റിയാദ്, തബൂക്ക്,നോർത്തേൺ ബോഡർ, അൽജൗഫ്, ഹായിൽ, ഖസീം എന്നിവിടങ്ങളിൽ അനുഭവപ്പെടും.

റിയാദിലെ നിലവിലെ ചൂടിനു കാരണം അന്തരീക്ഷം മേഘാവൃതമാണെന്നതാണ്. എന്നാൽ മേഘങ്ങൾ നീങ്ങി സ്ഥിതി മാറും.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ, പ്രത്യേകിച്ച് തബൂക്ക് മേഖലയിൽ അന്തരീക്ഷം ക്രമേണ സ്ഥിരത കൈവരിക്കാൻ തുടങ്ങും.

റിയാദ് മേഖലയിലും കിഴക്കൻ പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലും, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ്, ഹായിൽ, ഖസീം പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഇടത്തരവും ശക്തവുമായ മഴ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്