Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ യാത്രാ വിലക്കും വിദൂര വിദ്യാഭ്യാസവും വീണ്ടും നടപ്പാക്കുമോ? ആരോഗ്യ മന്ത്രാലയ വാക്താവ് മറുപടി നൽകി

രാജ്യത്ത് വീണ്ടും യാത്രാ വിലക്കും വിദൂര വിദ്യാഭ്യാസവും നടപ്പാക്കുമോ എന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി മറുപടി നൽകി.

പൂജ്യത്തിൽ നിന്ന് കൊറോണയെ നേരിട്ടത് പോലെ ഇനി ആവർത്തിക്കില്ല. സമൂഹം പകർച്ചാ വ്യാധിയെ നേരിടുന്നതിൽ സുപ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

തൊഴിലിടങ്ങളിലേക്ക് മടങ്ങുകയും നേരിട്ടുള്ള വിദ്യാഭ്യാസം പുനരാരംഭിക്കുകയും ചെയ്തതും മറ്റനേകം ആക്ടിവിറ്റികളിലേക്കു മടങ്ങുകയും ചെയ്തത് സമൂഹം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമാണ്. നിലവിൽ സുരക്ഷിതമായി മടങ്ങാൻ സാധിക്കാത്ത ഒരു ആക്റ്റിവിറ്റിയും ഇല്ല.

തവക്കൽനാ ആപ് ഉപയോഗിച്ച്,സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സമൂഹത്തിനു നിലവിലുള്ള എല്ലാ പ്രവർത്തനങ്ങളും ഇനിയും തുടരാൻ സാധിക്കും.

ആവശ്യമായ മുൻ കരുതലുകളുടെയും അവബോധം നൽകിയതിൻ്റെയും അടിസ്ഥാനത്തിൽ കൊറോണയെ നേരിടുന്നതിൽ ലോകത്ത് മുൻ നിരയിൽ നിന്ന രാജ്യമാണു സൗദിയെന്നും അബ്ദുൽ ആലി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ യാത്രാ വിലക്കോ വിദൂര വിദ്യാഭ്യാസമോ വീണ്ടും നടപ്പാക്കേണ്ടി വരില്ലെന്നാണു മന്ത്രാലയ വാക്താവിൻ്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്