Monday, November 25, 2024
Saudi ArabiaTop Stories

അൽ ബൈക്കിൽ വില വർദ്ധനവ്; കാരണം വ്യക്തമാക്കി അധികൃതർ

ജിദ്ദ:സൗദിയിലെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ അൽ ബൈക്കിലെ ചില ഭക്ഷണയിനങ്ങളുടെ വിലയിൽ വർദ്ധനവ്.

4 പീസ് ബ്രോസ്റ്റ് 16 റിയാൽ, 10 പീസ് ചിക്കൻ നഗ്ഗറ്റ്സ് മീൽ 16 റിയാൽ, ഫിഷ് നഗറ്റ്സ് 19.50 / 22.50 റിയാൽ ,ചിക്കൻ ഫില്ലറ്റ് ബർഗർ 4.50 റിയാൽ എന്നിങ്ങനെ വിവിധ ഭക്ഷണ സാധനങ്ങൾക്ക് കംബനി വില വർദ്ധിപ്പിച്ചിട്ടുണ്ട്.

വില വർദ്ധിപ്പിച്ചതിനെക്കുറിച്ച് ചില ഉപഭോക്താക്കൾ നടത്തിയ അന്വേഷണത്തിനു അൽബൈക്ക് അധികൃതർ വിശദീകരണം നൽകി.

കൊറോണ പാൻഡമിക്കിൻ്റെ കാരണമായി ആഗോള തലത്തിൽ തന്നെ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വർദ്ധനവ് ഉണ്ടായതിനാൽ നേരിയ വില വർദ്ധനവിനു തങ്ങളും നിർബന്ധിതരാകുകയായിരുന്നുവെന്ന് കംബനി അറിയിച്ചു.

അതേ സമയം ഇപ്പോഴും വിപണിയിലെ ഏറ്റവും മികച്ച വിലയാണു തങ്ങളുടെ ഉത്പന്നങ്ങൾക്കെന്നും ക്വാളിറ്റിയും മികച്ച വിലയും നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കംബനി അറിയിച്ചു.

അൽബൈകിൻ്റെ വില വർദ്ധിച്ചതിൽ ചില ഉപഭോക്താക്കൾ പരാതിപ്പെടുകയും പഴയ വിലകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്