Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി ഓഫ് ലൈൻ ക്ലാസുകൾ

റിയാദ്: ജനുവരി 23 മുതൽ രജ്യത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചു.

ഇതോടെ പൊതു, സ്വകാര്യ, അന്തർദ്ദേശീയ, വിദേശ സ്കൂളുകളിലെ 12 വയസ്സിന് താഴെയുള്ള-പ്രൈമറി, കിന്റർഗാർട്ടൻ തലങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 23 മുതൽ ക്ലാസുകളിൽ നേരിട്ട് ഹാജരാകണം.

ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി വിവിധ പ്ലാറ്റ് ഫോമുകളിലൂടെ വിദൂര വിദ്യാഭ്യാസം തുടരുമെന്നും ഇരു മന്ത്രാലയങ്ങളും സ്ഥിരീകരിച്ചു.

സൗകര്യപ്രദമായ സമയക്രമങ്ങളിൽ എല്ലാ വിധ പ്രതിരോധ പ്രോട്ടോക്കോളുകളും പാലിച്ച് കൊണ്ടായിരിക്കും ചെറിയ ക്ലാസുകളിലും കുട്ടികൾ ഹാജരാകുക.

കുട്ടികൾ സ്കൂളുകളിലേക്ക് തന്നെ മടങ്ങി വിദ്യാഭ്യാസം തുടരേണ്ടത് അവരുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് രാജ്യത്തെ ഹെൽത്ത് സ്പെഷ്യലിസ്റ്റുകൾ അറിയിച്ചതായി ആരോഗ്യ മന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്