Monday, September 23, 2024
Saudi ArabiaTop Stories

പ്രവാസികൾക്ക് ക്വാറന്റീൻ; നാട്ടിലുള്ളവർക്ക് തിരുവാതിര

പ്രവാസികൾക്ക് ബാധകമായ പ്രതിരോധ പ്രോട്ടോക്കോളുകളൊന്നും നാട്ടിലുള്ളവർക്ക് ബാധകമല്ലെന്ന് വീണ്ടും തെളിയിച്ച് കൊണ്ട് തലസ്ഥാനത്ത് മെഗാ തിരുവാതിര.

സിപിഎം തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായാണ് 502 വനിതകളുടെ മെഗാ തിരുവാതിര അരങ്ങേറിയത്.

വിദേശത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് ആണെങ്കിൽ പോലും ഒരാഴ്ച നിർബന്ധിത ഹോം ക്വാറന്റീൻ നിബന്ധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന സന്ദർഭത്തിലാണ് മെഗാ തിരുവാതിര നടന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

നാട്ടിലെ ഉദ്ഘാടന മാമാങ്കങ്ങളിലും ആഘോഷങ്ങളിലും ഇവന്റുകളിലും സമ്മേളനങ്ങളിലും എല്ലാം പങ്കെടുക്കുന്നവർക്ക് ഏത് രീതിയിലും ആകാമെന്നും ശ്രദ്ധയും കരുതലുമെല്ലാം പ്രവാസികൾ മാത്രം കാത്ത് സൂക്ഷിച്ചാൽ മതിയെന്നുമുള്ള ഒരു സ്ഥിതിയാണിപ്പോൾ ഉള്ളത്.

ഇതിനെല്ലാം കാരണം പ്രവാസികളാണെന്ന തരത്തിലുള്ള മനോഭാവമാണ് ഇത്തരം നിയമങ്ങൾ രൂപപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് ഉള്ളത് എന്നാണ്‌ ഇപ്പോഴത്തെയും നേരത്തെയുമുള്ള പ്രവാസി വിരുദ്ധ പ്രോട്ടോക്കോളുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത്.

നാട്ടിലെ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ നിയമങ്ങൾ നാട്ടുകാർ പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാൻ സമയമില്ലെങ്കിലും  പ്രവാസികളുടെ കാര്യത്തിൽ ഇത്തരം ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യം ആണുള്ളത്.

ഗൾഫിൽ നിന്ന് മൂന്ന് ഡോസ് വരെ സ്വീകരിച്ചും 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പിസിആർ ടെസ്റ്റ്‌ റിസൾട്ട് കയ്യിൽ കരുതിയും നാട്ടിലെത്തുന്ന പ്രവാസിക്ക് നാട്ടിലെ എയർപോർട്ടിലെ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ പോലും 7 ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കിയ നടപടിക്കെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്