32,000 കടന്ന് സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ; പ്രതിദിന രോഗികളുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവ്
സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു. പുതുതായി 5362 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 2499 പേരാണ് സുഖം പ്രാപിച്ചത്.
നിലവിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 32,589 ആയി ഉയർന്നിട്ടുണ്ട്. 218 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം പകർച്ചാ വ്യാധി ആരംഭിച്ചതിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണെന്ന് ഹെൽത്ത് ഡാറ്റകൾ വ്യക്തമാക്കുന്നു.
അതേ സമയം സൗദിയിൽ ഇത് വരെയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 46 ലക്ഷം കവിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa