Wednesday, November 27, 2024
GCCTop Stories

സാമ്പത്തിക ഭാവി അവതാളത്തിലാക്കുന്ന മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി കൺസൾട്ടന്റ്; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

ഒരു വ്യക്തിയുടെ സാംബത്തിക ഭാവിയെ അവതാളത്തിലാക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് സൗദി ഫിനാൻഷ്യൽ കൺസൾട്ടന്റ് ഡോ:സാലിം ബാ ഷമീൽ വ്യക്തമാക്കുന്നു.

വലിയ ആഗ്രഹങ്ങൾ, കൃത്യമായ ഒരു ബജറ്റും ചെലവിനുള്ള ഒരു വ്യക്തമായ നിബന്ധനയും ഇല്ലാതിരിക്കുക, സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചും അവബോധമില്ലായ്മ എന്നിവയാണ് മൂന്ന് കാര്യങ്ങൾ.

അത്യാവശ്യം വരുമാനമുണ്ടായിട്ടും പല പ്രവാസികളും കടങ്ങളിൽ നിന്നും കര കയറാത്തത് സാംബത്തിക ആസൂത്രണത്തിന്റെ അഭാവമാണെന്ന് മലയാളികളായ സാംബത്തികകാര്യ വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

നാട്ടു നടപ്പുകൾക്കും ആഘോഷങ്ങൾക്കും വേണ്ടി ഏറ്റവും കൂടുതൽ ധൂർത്തടിക്കപ്പെടുന്നത് പ്രവാസികളുടെ പണമാണെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തി.

ഏത് സാഹചര്യം വന്നാലും ഒരു നിശ്ചിത സംഖ്യ പ്രതിമാസം സേവ് ചെയ്യണമെന്ന നിർബന്ധ ബുദ്ധി ഓരോ പ്രവാസിക്കും ഉണ്ടായിരിക്കേണ്ടതുണ്ട്.  അത് എത്ര ചെറുതാണെങ്കിലും വീഴ്ച വരുത്താതിരിക്കുക.

അതോടൊപ്പം തങ്ങളുടെ വരുമാനം എത്രയുണ്ടെന്നത് കൃത്യമായി മറ്റുള്ളവരെ, അത് സ്വന്തം വീട്ടുകാരായാൽ പോലും അറിയിക്കാതിരിക്കുക എന്നതും പ്രവാസികളുടെ സമ്പാദ്യം അത്യാവശ്യങ്ങളിലേക്കല്ലാതെ ചെലവഴിക്കപ്ലെടാതിരിക്കാൻ സഹായകരമാകും.

വരവറിഞ്ഞ് അതിൽ നിന്നും വളരെ അത്യാവശ്യം മാത്രം ചെലവഴിക്കുന്നതും ബാക്കിയുള്ളത് സേവിംഗ് ആക്കി വെക്കുന്നതും പ്രവാസ ജീവിതം അവസാനിപ്പിക്കുംബോൾ വലിയ ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്