സൗദിയിലെ ക്വാറൻ്റീൻ ദുരന്ത കഥകൾ തുടരുന്നു
വലിയ തുക കൊടുത്ത് ക്വാറൻ്റീൻ പാക്കേജുകൾ പർച്ചേസ് ചെയ്യുന്നവർക്ക് വളരെ മോശപ്പെട്ട സർവീസുകൾ നൽകുന്ന സൗദിയിലെ ഏജൻസികളുടെ സമീപനങ്ങൾ ഇപ്പോഴും തുടരുന്നു.
സൗദി എയർലൈൻസിൻ്റെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് തന്നെ ഓൺലൈനായി ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്തവർക്ക് പോലും ഇത്തരം മോശം അനുഭവങ്ങൾ ഇപ്പോഴും നേരിടേണ്ടി വരുന്നതായാണു റിപ്പോർട്ട്.
തൻ്റെ കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വന്ന ഒരു പ്രവാസി സുഹൃത്ത് ഇത്തരത്തിൽ ഉണ്ടായ ദുരനുഭവം അറേബ്യൻ മലയാളിയോട് പങ്ക് വെച്ചു.
ബുക്ക് ചെയ്ത ഹോട്ടൽ അല്ല താമസിക്കാൻ നൽകിയത്. ഭക്ഷണമാണെങ്കിൽ കൊടുത്ത പണത്തോട് തീരെ നീതി പുലർത്തുന്നതുമല്ല. ഒരു കുപ്പി വെള്ളം അധികം ചോദിച്ചപ്പോഴേക്കും വളരെ മോശം നിലയിലായിരുന്നു പെരുമാറിയത്.
പ്രമേഹ രോഗികൾ അടങ്ങുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ ചെറിയ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ട് യാതൊരു തരത്തിലുമുള്ള പരിഗണനയും നൽകിയില്ല.
ചുരുക്കത്തിൽ പണം നൽകാതെ ഹോട്ടൽ റൂമുകളിൽ സൗജന്യമായി താമസിക്കാൻ അനുവദിച്ചത് പോലുള്ള പരിഗണനയാണു സേവനം നൽകുന്ന ഹോട്ടൽ അധികൃതരിൽ നിന്നുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം അറേബ്യൻ മലയാളിയെ അറിയിച്ചു.
ക്വാറൻ്റീൻ സൗകര്യങ്ങളുടെ അപര്യാപ്തത നേരത്തെയും പ്രവാസികൾക്ക് വലിയ ദുരനുഭവമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അതിൽ ഒരു മാറ്റവും വരുന്നില്ലെന്നത് ഏറെ സങ്കടകരമാണെന്ന് പറയാതെ വയ്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa