Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 83 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചു

ജിദ്ദ: 83 ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ സൗദിയിലേക്ക് കടത്താനുള്ള രണ്ട് ശ്രമങ്ങൾ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.

ജിദ്ദ ഇസ് ലാമിക് തുറമുഖത്തെത്തിയ രണ്ട് ഷിപ്മെൻ്റിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് ഗുളികകൾ.

ഒരു ഷിപ്മെൻ്റിനുള്ളിൽ 30.5 ലക്ഷത്തിലധികവും മറ്റൊരു ഷിപ്മെൻ്റിനുള്ളിൽ 52.5 ലക്ഷത്തിലധികവും ഗുളികകളായിരുന്നു ഒളിപ്പിച്ചിരുന്നത്.

അന്വേഷണത്തിനൊടുവിൽ മയക്ക് മരുന്ന് ഗുളികക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

മയക്ക് മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ വിവരങ്ങൾ കൈമാറണമെന്നും അതിനു zatca.gov.sa എന്ന മെയിൽ വഴിയോ 1910 എന്ന നംബർ വഴിയോ 00966114208417 എന്ന ഇൻ്റർനാഷണൽ നംബർ വഴിയോ ബന്ധപ്പെടണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്