റിയാദ് സീസൺ പരിപാടികൾ ഇന്നും മാറ്റി വെച്ചു
റിയാദ്: മോശം കാലാവസ്ഥയെത്തുടർന്ന് റിയാദ് സീസൺ പരിപാടികൾ ഇന്നും മാറ്റി വെച്ചു. കഴിഞ്ഞ ദിവസവും പരിപാടികൾ മാറ്റി വെച്ചിരുന്നു.
റിയാദ് സഫാരി, സലാം ട്രീ, സമാൻ വില്ലേജ്, വിൻ്റർ വണ്ടർ ലാൻ്റ് അടക്കമുള്ള ഏരിയകൾ അടച്ചു. ഇവ ഞായറാഴ്ച് വീണ്ടും പ്രവർത്തിക്കും.
അതോടൊപ്പം റിയാദ് സിറ്റി ബോളീവാഡ്, കോമ്പാറ്റ് ഫീൽഡ്, അൽ അത്രിയ, റിയാദ് പൾസ് എന്നിവയും ക്ളോസ് ചെയ്തിട്ടുണ്ട്.
തുടർച്ചയായ മഴ അനുഭവപ്പെടുന്നതിനാൽ മുഹമ്മദ് അബ്ദുവിൻ്റെ സംഗീതക്കച്ചേരി ഞായറാഴ്ച വരെ മാറ്റി വെച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണു റിയാദ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q