Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിൽ പുതുക്കിയ ബലദിയ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പ്രാബല്യത്തിൽ

സൗദി മന്ത്രി സഭ അംഗീകരിച്ച പുതുക്കിയ ബലദിയ നിയമ ലംഘനങ്ങളും അവക്കുള്ള പിഴയും ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ നിർമ്മാതാവിൻ്റെ ചെലവിൽ തന്നെ പൊളിച്ച് നീക്കും. ഒരാഴ്ചയിലധികം പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ബലദിയ പിടിച്ചെടുക്കും.

ബലദിയ നിയമങ്ങൾ ലംഘിച്ച കടകൾ രണ്ടാഴ്ച വരെ അടപ്പിക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

കുട്ടികൾക്കായുള്ള ഹോസ്പിറ്റാലിറ്റി സെൻ്റർ വാണിജ്യ സ്ഥാപനങ്ങളിൽ ഒരുക്കാതിരുന്നാൽ 25,000 റിയാൽ പിഴയും ലേഡീസ് ബ്യൂട്ടി പാർലറുകളിൽ കാമറ വെച്ചാൽ 20,000 റിയാലും പിഴ ചുമത്തും.

ലൈസൻസില്ലാതെ ഷീഷ നൽകിയാലും കൃത്രിമം കാണിച്ച കോസ്‌മെറ്റിക് ഐറ്റംസ് വില്പന നടത്തിയാലും 10,000 റിയാൽ പിഴ ചുമത്തും.

ബലദിയ അടപ്പിച്ച സ്ഥാപനങ്ങൾ നിശ്ചിത ശിക്ഷാ കാലാവധിക്ക് ശേഷം അല്ലാതെ തുറന്നാലും 10,000 റിയാൽ പിഴ ചുമത്തും.

പെട്രോൾ പംബുകളിൽ വില പരസ്യപ്പെടുത്തുന്ന ബോർഡില്ലെങ്കിൽ 10,000 റിയാൽ പിഴ ചുമത്തും. പെട്രോൾ പംബ് വൃത്തിയില്ലെങ്കിൽ 5,000 റിയാൽ പിഴ ചുമത്തും. ടോയ് ലറ്റ് ക്ളീൻ ഇല്ലെങ്കിൽ 2,500 റിയാൽ പിഴ, ഭിന്ന ശേഷിക്കാരെ പരിഗണിക്കാത്ത രീതിയിലാണു സ്റ്റേഷനെങ്കിൽ 2,500 റിയാൽ പിഴയും ഈടാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്