വലിയ വിലയുള്ള ഡക്കാർ കാറിനെ തോൽപ്പിച്ച് ഒരു സൗദി യുവാവ് പിക്കപ്പുമായി മുന്നേറാനുള്ള കാരണമെന്ത് ? ഡക്കാർ റേസർ അൽ റാജ്ഹി പറയുന്നു
കഴിഞ്ഞ ദിവസം സൗദി സോഷ്യൽ മീഡിയയിൽ വൈറലായ ക്ളിപായിരുന്നു ഡകാർ കാർ റാലിയിലെ ഒരു കാറിൻ്റെ വേഗത്തെയും തോൽപ്പിച്ച് കൊണ്ട് ഒരു സൗദി യുവാവ് സാധാരണ പിക്കപുമായി അതി വേഗതയിൽ മുന്നേറുന്ന രംഗം.
എന്നാൽ ഡകാർ കാർ റാലിയിലെ മൂന്നാം സ്ഥാനക്കാരനയ യസീദ് അൽ റാജ് ഹിക്ക് ഇത് സംബന്ധിച്ച് പറായാനുള്ളത് ഇതാണ്.
ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട റാലി കാർ ഓൾഡ് ക്ളാസിക് കാറ്റഗറിയിൽ പെട്ടതാണ്. അത് മെയിൻ റേസിൽ പങ്കെടുക്കുന്നില്ല. അതിന്റെ ട്രാക്കും വേറെയാണ്. 60,000 റിയാലിനു താഴെ വിലയുള്ള കാറാണത്.
ക്ലാസിക് കാറിന്റെ സുരക്ഷയാണ് മറ്റൊരു കാര്യം. ക്ലിപ്പിൽ കാണുന്ന കാറിന്റെ ഡ്രൈവറുടെ അന്നത്തെ റാങ്ക് 56 ആണ് എന്നോർക്കുക.
റാലി റേസിംഗ് ട്രാക്കുകളിൽ നിന്ന് അകലം പാലിക്കണമെന്നും എന്തെങ്കിലും തെറ്റ് ഡ്രൈവർക്ക് സംഭവിച്ചാൽ അത് വലിയ അപകടം ചെയ്യുമെന്നും അൽ റാജ് ഹി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, പികപ്പ് വാൻ ഡകാർ റാലി കാറിനെ മറി കടക്കുന്ന വൈറലായ വീഡിയോ കാണാൻ ക്ളിക് ചെയ്യുക: https://arabianmalayali.com/2022/01/14/37358/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa