Sunday, November 24, 2024
Saudi ArabiaTop Stories

ജവാസാത്ത് ആനുകൂല്യം അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി; ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കി ലഭിക്കാതെ നിരവധി പ്രവാസികൾ

സൗദിയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തിയത് മൂലം മടക്ക യാത്ര മുടങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി ലഭിക്കുന്ന ആനുകൂല്യം അവസാനിക്കാൻ ഇനി ബാക്കി 10 ദിവസം മാത്രം.

ജനുവരി 31 വരെ ഇഖാമയും റി എൻട്രിയും വിസിറ്റ് വിസയും പുതുക്കി ലഭിക്കുമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്.

അതേ സമയം വളരെ ചുരുക്കം പേർക്ക് മാത്രമേ ജനുവരി 31 വരെ പുതുക്കി ലഭിച്ചിട്ടുള്ളൂ എന്നാണ് അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ നിന്ന് അറിയാൻ സാധിച്ചത്.

ഇനിയും നിരവധി പ്രവാസികൾ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. പ്രത്യേകിച്ച് കഫീലും കമ്പനിയുമൊന്നും സഹകരിക്കാത്ത പ്രവാസികളാണ് സൗജന്യ പുതുക്കൽ സംഭവിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.

എന്നാൽ ഇനി 10 ദിവസം  മാത്രമേ ജനുവരി 31 അവസാനിക്കാൻ ബാക്കിയുള്ളൂ എന്നത് പലരെയും നിരാശരാക്കുന്നുണ്ട്.

ഇനിയും ഒരു സൗജന്യ പുതുക്കൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ 3 വർഷത്തേക്ക് സൗദിയിലേക്കൊരു തൊഴിൽ വിസയിൽ പോകാനുള്ള അവസരവും ഇവരുടെ മുന്നിൽ അടയാനുള്ള സാധ്യതയുമുണ്ട്.

അതേ സമയം സ്പോൺസർമാർ സഹകരിക്കുന്ന പ്രവാസികളിൽ പലരും ഇതിനകം മൂന്ന് മാസത്തേക്കും ഒരു വർഷത്തേക്കും മറ്റും ഇഖാമയും റി എൻട്രിയുമെല്ലാം പുതുക്കി ഇതിനകം മടക്ക യാത്ര തുടങ്ങിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്