Sunday, November 24, 2024
Saudi ArabiaTop Stories

പരിശോധനകൾ തുടരുന്നു; കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിൽ നടന്ന ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘനങ്ങളുടെ കണക്ക് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.

6895 ഇഖാമ നിയമ ലംഘകരെ പിടികൂടിയപ്പോൾ 1762 തൊഴിൽ നിയമ ലംഘകരെയും 5123 അതിർത്തി നിയമ ലംഘകരെയും പിടികൂടിയിട്ടുണ്ട്.

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 391 പേരെയും പിടികൂടി. ഇതിൽ 30 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും 8 ശതമാനം മറ്റു രജ്യക്കാരുമാണ്.

അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 36 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 26 പേരെയും അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്