സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നതായി പ്രഖ്യാപിച്ച് തുർക്കി ആലുശൈഖ്
സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നതായുള്ള സൗദി ജനറൽ എൻ്റർടെയ്‌ന്മെൻ്റ് അതോറിറ്റി മേധാവി തുർക്കി ആലുശൈഖിൻ്റെ പ്രഖ്യാപനം ആളുകളിൽ അമ്പരപ്പുളവാക്കി.
ഒരു നിശ്ഛിത കാലത്തേക്ക് കമ്മ്യൂണിക്കേഷനുകളിൽ നിന്നും സോഷ്യൽ മീഡീയയിൽ നിന്നും അപ്രത്യക്ഷനായിരികുമെന്നാണു തുർക്കി ആലുശൈഖ് അറിയിച്ചത്.
അതേ സമയം ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണം എന്താണെന്ന് അദ്ദേഹമോ മറ്റു മീഡിയകളോ വ്യക്തമാക്കുന്നില്ല.
തുർക്കി ആലുശൈഖിൻ്റെ തീരുമാനത്തിനു പിറകെ അദ്ദേഹത്തിൻ്റെ ഫോളോവേഴ്സ് അദ്ദേഹത്തിൻ്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ച് കൊണ്ട് പോസ്റ്റുകളിട്ടു.
ഏതാനും ദിവസങ്ങൾക്ക് മുംബ് ന്യൂയോർക്ക് സിറ്റിയിൽ തുർക്കി ആലുശൈഖ് ഒരു ഓപറേഷനു വിധേയനായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa