അവസാന നിമിഷം പോസിറ്റീവ്;നാട്ടിലേക്കുള്ള യാത്ര മുടങ്ങി നിരവധി പ്രവാസികൾ
ജിദ്ദ: ”ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നു, പിസിആർ റിസൽട്ട് വന്നപ്പോൾ പോസിറ്റീവ്. ഇനി ഒരാഴ്ച റൂമിൽ കഴിയണം”. മലപ്പുറം സ്വദേശിയായ ഒരു സുഹൃത്ത് ഇന്ന് അറേബ്യൻ മലയാളിയുമായുള്ള സംഭാഷണത്തിൽ അറിയിച്ചതാണിത്.
ഇത്തരത്തിൽ നിരവധി പ്രവാസികളാണു അവസാന നിമിഷത്തിൽ പോസ്റ്റീവ് റിസൽറ്റ് ലഭിക്കുന്നത് കൊണ്ട് നാട്ടിലേക്കുള്ള യാത്ര മാറ്റി വെക്കേണ്ടി വന്നവരായിട്ടുള്ളത്.
ഇങ്ങനെ പോസിറ്റീവ് ആയ ഭൂരിഭാഗം പേർക്കും യാതൊരു തരത്തിലുള്ള രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നതിനാൽ ഒരു പോസിറ്റീവ് റിസൽറ്റ് അവർ ഒരു തരത്തിലും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല എന്നതാണു വസ്തുത.
ഇപ്പോഴും മഹാ ഭൂരിഭാഗം പ്രവാസികളും ചാർട്ടേഡ് ഫ്ളൈറ്റുകാരെയാണു ആശ്രയിക്കുന്നതെന്നതിനാൽ ഇങ്ങനെ പോസിറ്റീവ് ആയവരുടെ ടിക്കറ്റുകൾ റീഫണ്ട് ചെയ്ത് കിട്ടുന്നുമില്ല എന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഏതായാലും ഒരു പക്ഷേ നിർഭാഗ്യം കൊണ്ട് ഇത്തരത്തിലുള്ള ഒരു സാഹചര്യം ആർക്കും ഉണ്ടായേക്കാമെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രകൾ പ്ളാൻ ചെയ്യുന്നതായിരിക്കും നല്ലത്. അപൂർവ്വമായേ ലഭിക്കുന്നുള്ളുവെങ്കിലും ഷെഡ്യൂൾഡ് ഫ്ലൈറ്റ് ടിക്കറ്റ് പർച്ചേസ് ചെയ്യുകയാണെങ്കിൽ ടിക്കറ്റ് ഡേറ്റും മറ്റും മാറ്റാൻ സാധിക്കുമെന്നതും ഓർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa