സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ കുറഞ്ഞു
ജിദ്ദ: സൗദിയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വീണ്ടും കൂടുന്നു. പുതുതായി 4526 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 5772 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 40,218 ആക്റ്റീവ് കേസുകളാണുള്ളത്. 5 ദിവസം മുംബ് 50,000 ത്തിനോടടുത്തിരുന്ന സ്ഥാനത്താണിപ്പോൾ ആക്റ്റീവ് കേസുകൾ ഇത്രയും കുറഞ്ഞിട്ടുള്ളത്.
789 പേർ നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ ഇത് വരെയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 70 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa