സൗദി ദേശീയ പതാകയെ അപമാനിച്ച 4 വിദേശികൾ അറസ്റ്റിൽ
ജിദ്ദ: സൗദി ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് നാല് വിദേശികളെ ജിദ്ദയിൽ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.
പ്രതികൾ 4 പേരും ബംഗ്ളാദേശ് പൗരന്മാരായിരുന്നുവെന്ന് മക്ക പ്രവിശ്യാ പോലീസ് മീഡിയ വിഭാഗം വാക്താവ് വ്യക്തമാക്കി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ളിക് പ്രോസിക്യൂഷനു റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദേശീയ പതാകയെ അപമാനിക്കരുതെന്നും സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും പോലീസ് വാക്താവ് ആവശ്യപ്പെട്ടു.
നിയമം ലംഘിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുമെന്നും പ്രതികൾക്കെതിരെ നിലവിലുള്ള നിയമ സംവിധാനം പ്രയോഗിക്കുമെന്നും വാക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa