സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി
സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ നജ്രാനിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുബാറക് ബിൻ സാലിം അൽ ബുറൈകി എന്ന സൗദി പൗരനെയാണു അലി ബിൻ ഈദ് അസ്വീഅരി എന്ന സൗദി പൗരനെ തലക്ക് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തതിനാൽ ക്രിമിനൽ കോർട്ട് വധശിക്ഷ വിധിച്ചു.
കോടതി വിധിയെ ആപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനാൽ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa