Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ആരോഗ്യ മന്ത്രാലയം അതിൻ്റെ മൂന്ന് ആപ്പുകളുടെ സേവനങ്ങൾ ഒരൊറ്റ അപ്ളിക്കേഷനിലേക്ക് ചുരുക്കി

ജിദ്ദ: സ്വദേശികളുടെയും വിദേശികളുടെയും സൗകര്യാർത്ഥം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ മൂന്ന് ആപ്പുകളുടെ സേവനങ്ങൾ ഒരു അപ്ളിക്കേഷനിലേക്ക് ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വിഹ, തത്വമൻ, മൗഇദ് എന്നീ മൂന്ന് ആപ്പുകളുടെയും സേവനങ്ങൾ ഇനി മുതൽ സ്വിഹതീ ആപ് ൽ ലഭ്യമായിരിക്കും

വീഡിയോ ചാറ്റ്, ഓഡിയോ, ടെക്സ്റ്റ് മെസേജ് എന്നിവ വഴി ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാരുടെ റിമോട്ട് മെഡിക്കൽ നിർദ്ദേ#ശങ്ങൾ ലഭ്യമാക്കാനായിരുന്നു സ്വിഹ ഉപയോഗിച്ചിരുന്നത്.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിർദ്ദേശിച്ചവർക്കുള്ള സേവനങ്ങളും അവരുടെ ഹെൽത്ത് സ്റ്റാറ്റസ് ഫോളോ അപുമായിരുന്നു തത്വമൻ ആപ് വഴി സാധിച്ചിരുന്നത്.

രോഗികൾക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അപോയിൻ്റ്മെൻ്റ് ലഭ്യമാക്കാനും ഹോസ്പിറ്റലുകളിലേക്ക് നിർദ്ദേശിക്കപ്പെട്ട രോഗിയുടെ അപോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും മാറ്റം വരുത്താനും കാൻസൽ ചെയ്യാനും മൗഇദ് ആപ് ഉപയോഗിച്ചിരുന്നു.

ഇനി മുതൽ മേൽ പറഞ്ഞ മുഴുവൻ സേവനങ്ങളും സ്വിഹതീ ആപിൽ നിന്ന് തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്