Sunday, April 20, 2025
Saudi ArabiaTop Stories

മക്കയിൽ അവശേഷിക്കുന്ന എല്ലാ ചേരികളും ഉടൻ വികസിപ്പിക്കും

മക്ക: മക്കയിലെ അവശേഷിക്കുന്ന ചേരി പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി സമീപഭാവിയിൽ തന്നെ നടപ്പാക്കുമെന്ന് മക്ക വികസന അധികൃതർ അറിയിച്ചു

മക്കയിലെ അവികസിത ഏരിയകൾ വളരെക്കാലം മുമ്പ് പ്രവർത്തിക്കുന്ന വികസന പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും അവയുടെ പല ഘട്ടങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വികസനത്തിന് ഉടൻ തന്നെ പൊളിച്ചുമാറ്റാൻ പോകുന്ന ചേരികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാൽ നിബിഡമായതുമായ നകാസ പ്രദേശമാണ്.

നകാസയിലെയും മറ്റ് അവികസിത സമീപപ്രദേശങ്ങളിലെയും മലഞ്ചെരിവുകളിൽ നിലവിലുള്ള ചേരികളിലാണ് വലിയൊരു വിഭാഗം കുടിയേറ്റ നിയമ ലംഘകരും താമസിക്കുന്നത്.

മക്ക സിറ്റിക്കും വിശുദ്ധ പ്രദേശങ്ങൾക്കുമുള്ള റോയൽ കമ്മീഷന് ചേരികൾ വികസിപ്പിക്കുന്നതിന് വ്യക്തതമായ പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്