സൗദി എയർലൈൻസ് തായ്‌ലൻഡിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും
സൗദി എയർലൈൻസ് ഈ വർഷം മെയ് മാസത്തിൽ തായ്‌ലൻഡിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
നയതന്ത്ര ബന്ധം ഉയർത്തുന്നതിനും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്ത നിക്ഷേപ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും സൗദി അറേബ്യയും തായ്‌ലൻഡും തമ്മിൽ ഉണ്ടാക്കിയ കരാറുകളെ തുടർന്നാണ് പ്രഖ്യാപനം.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരം നടന്ന തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെയാണ് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെച്ചത്.
മൂന്ന് പതിറ്റാണ്ടായി ആടിയുലഞ്ഞിരുന്ന സൗദി തായ് ബന്ധം വീണ്ടും ദൃഡമാകാൻ തായ് പ്രധാനമന്ത്രിയുടെ സന്ദർശനം വഴി വെക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
മൂന്ന് പതിറ്റാണ്ട് മുംബ് ഒരു തായ് തൊഴിലാളി സൗദി കൊട്ടാരത്തിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്തതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ കാരണം. അതിൻ്റെ വിശദാംശങ്ങൾ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലിങ്ക് കാണാം: https://arabianmalayali.com/2022/01/25/37582/ .
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa