Sunday, September 22, 2024
Saudi ArabiaTop Stories

ഫെബ്രുവരി 22 സൗദി സ്ഥാപക ദിനമായി ആചരിക്കും; പൊതു അവധി നൽകും

റിയാദ്: എല്ലാ വർഷവും ഫെബ്രുവരി 22 സൗദി സ്ഥാപക ദിനമായി ആചരിക്കാൻ ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.

സ്ഥാപക ദിനം എന്ന പേരിൽ ആയിരിക്കും ഫെബ്രുവരി 22 ആചരിക്കുക. പ്രസ്തുത ദിനം പൊതു അവധിയും നൽകും.

1727 ഫെബ്രുവരിയിലായിരുന്നു ഇമാം മുഹമ്മദ് ബിൻ സഊദിൻ്റെ നേതൃത്വത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചത്.

എല്ലാ വർഷവും സെപ്തംബർ 23 സൗദി ദേശീയ ദിനമായി ആചരിക്കുകയും സ്വകാര്യ പൊതു മേഖലകൾക്ക് പൊതു അവധിയും നൽകുന്നുണ്ട്.

1932 ൽ ഭിന്നിച്ച് നിന്നിരുന്ന വിവിധ സ്റ്റേറ്റുകളെ കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്ന ഒരൊറ്റ സ്റ്റേറ്റ് ആക്കി അബ്ദുൽ അസീസ് രാജാവ് മാറ്റിയതിൻ്റെ ഓർമ്മക്കാണൂ ദേശീയ ദിനം ആചരിക്കുന്നത്.

ദേശീയ ദിനത്തിനു എല്ലാ വിഭാഗങ്ങൾക്കും പൊതു അവധി നൽകിക്കൊണ്ട് അന്തരിച്ച അബ്ദുല്ല രാജാവായിരുന്നു ഉത്തരവിറക്കിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്