Sunday, April 20, 2025
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും പുതുക്കൽ; സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

സൗദി ജവാസാത്ത് അറിയിപ്പ് പ്രകാരം മാർച്ച് 31 വരെ ഇഖാമ, റി എൻട്രി, വിസിറ്റ് വിസ കാലാവധികൾ പുതുക്കുമെന്ന പ്രതീക്ഷയിൽ നാട്ടിൽ കഴിയുന്ന നിരവധി പ്രവാസികളുണ്ട്.

ഇപ്പോൾ ഒരു പുതുക്കൽ കൂടി പ്രതീക്ഷിച്ചിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും ഇക്കഴിഞ്ഞ നവംബർ 30 വരെ കാലാവധികൾ നീട്ടിക്കിട്ടിയിട്ടും പല കാരണങ്ങൾ കൊണ്ടും പോകാതിരുന്നവരാണെന്നതും പിന്നിട് ജനുവരിയിലെ പുതുക്കലിൽ  ഉൾപ്പെടാത്തവരുമാണെന്നതും ഒരു വസ്തുതയാണ്.

വളരെ ചുരുക്കം പേരുടെ രേഖകൾ ജനുവരി 31 വരെ നീട്ടിക്കിട്ടിയിരുന്നെങ്കിലും അധികമാളുകൾക്കും പുതുക്കി ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അത്തരക്കാർ ഇപ്പോൾ മാർച്ച് 31 വരെ നീട്ടുന്ന പ്രതീക്ഷയിലാണ് ഉള്ളത്.

അതേ സമയം ജനുവരി 31 വരെ രേഖകൾ നീട്ടിക്കിട്ടുകയും അടുത്ത ദിനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്ത ചില പ്രവാസികൾ മാർച്ച് വരെ പുതുക്കുമെന്ന പ്രഖ്യാപനം വന്നതിനാൽ യാത്ര ഇനിയും നീട്ടുന്നത് കൊണ്ട് പ്രയാസമുണ്ടാകുമോയെന്നും അടുത്ത പുതുക്കൽ വരെ കാത്തിരിക്കുന്നത് അബദ്ധമാകുമോ എന്നും ചോദിച്ച് അറേബ്യൻ മലയളിയുമായി ബന്ധപ്പെട്ടിരുന്നു.

നിലവിൽ ജനുവരി 31 വരെ റി എൻട്രി കാലാവധിയുള്ളവർ ഇനിയൊരു പരീക്ഷണത്തിനു മുതിരാതിരിക്കുന്നതാകും നല്ലത് എന്നാണ്‌ ഇത് സംബന്ധിച്ച് പറയാനുള്ളത്.

കാരണം, ഒരു പക്ഷെ അടുത്ത പുതുക്കലിൽ നിർഭാഗ്യം കൊണ്ട് പുതുക്കുന്ന ലിസ്റ്റിൽ ഉൾപെടാതിരുന്നാൽ കൈയിൽ വന്ന ഭാഗ്യം തട്ടിക്കളഞ്ഞത് പോലെയാകും അവസ്ഥ. പ്രത്യേകിച്ച് കഫീൽ പുതുക്കാൻ സഹരിക്കാത്തവരാണെങ്കിൽ.

അതേ സമയം ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ കഫീൽ ഇഖാമയും റി എൻട്രിയും പുതുക്കി നൽകുമെന്ന് ഉറപ്പുള്ളവർക്ക് മാർച്ച് 31 പുതുക്കൽ വരെ കാത്തിരിക്കുന്നത് കൊണ്ട് പ്രയാസവുമുണ്ടാകില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്