Saturday, March 7, 2026
Saudi ArabiaTop Stories

ഉംറ വിസാ കാലാവധി നീട്ടാൻ സാധിക്കില്ലെന്ന് മന്ത്രാലയം

ജിദ്ദ: 30 ദിവസത്തെ ഉംറ വിസാ കാലാവധി നീട്ടാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിച്ചു.

ഉംറ വിസാ കാലാവധി നീട്ടാൻ സാധിക്കില്ല എന്നാണു മന്ത്രാലയം പ്രതികരിച്ചത്. അതോടൊപ്പം ഹറമിൽ പ്രവേശിക്കാനുള്ള പ്രായ പരിധിയെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രാലയം പ്രതികരിച്ചു.

മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് നൽകുന്നില്ല എന്നാണു മന്ത്രാലയം അറിയിച്ചത്.

12 വയസ്സിനു മുകളിലുള്ളവർക്ക് ഇഅതമർനാ വഴി നേടിയ പെർമിറ്റ് സമയം ആകുന്നതിൻ്റെ 4 മണിക്കൂർ മുംബ് വരെ കാൻസൽ ചെയ്യാമെന്നും പിന്നീട് മറ്റൊരു പെർമിറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതർ ഓർപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്