സൗദിയിലേക്ക് കര മാർഗം വരുന്നവർക്കും പുറത്ത് പോകുന്നവർക്കുമുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ കിംഗ് ഫഹദ് കോസ് വേ അപ്ഡേറ്റ് ചെയ്തു
ദമാം: ഫെബ്രുവരി 9 ബുധനാഴ്ച പുലർച്ചെ ഒരു മണി മുതൽ കിംഗ് ഫഹദ് കോസ് വേ വഴി കടന്ന് പോകുന്ന യാത്രക്കാർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ കോസ് വേ ജനറൽ കോർപറേഷൻ അപ്ഡേറ്റ് ചെയ്തു.
സൗദിയിലേക്ക് വരുന്നവരും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവരുമായ സൗദികളടക്കമുള്ള മുഴുവൻ യാത്രക്കാരും യാത്ര പുറപ്പെടും മുംബ് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് റിസൽട്ടോ ആൻ്റിജൻ ടെസ്റ്റ് റിസൽട്ടോ ഹാജരാക്കണം. 8 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ടെസ്റ്റ് റിസൽട് ഹാജരാക്കൽ നിർബന്ധമാകും.
സൗദികൾക്ക് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെങ്കിലും നിബന്ധനകളോടെ പ്രവേശനം അനുവദിക്കും.
സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞ സൗദി പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ സൗദിയിൽ നിന്ന് പുറത്ത് പോകാൻ അനുമതി നൽകുകയുള്ളൂ.
കഴിഞ്ഞ ദിവസം സൗദിയിലെത്തുന്നവർക്കും പുറത്ത് പോകുന്നവർക്കുമുള്ള യാത്രാ നടപടികളിൽ ആഭ്യന്തര മന്ത്രാലയം അപ്ഡേഷൻ നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa