Sunday, April 20, 2025
Top StoriesWorld

ഇത് ലോകം കാത്തിരുന്ന നിമിഷം; റയ്യാനെ രക്ഷിക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിൽ

ലോക ജനത മുഴുവൻ കഴിഞ്ഞ അഞ്ച് ദിവസമായി കേൾക്കാൻ കാത്തിരുന്ന സന്തോഷ വാർത്ത പുറത്ത് വരാൻ ഇനി നിമിഷങ്ങൾ ബാക്കി.

കിണറിനുള്ളിൽഅകപ്പെട്ട മൊറോക്കൻ ബാലൻ റയ്യാനെ രക്ഷിക്കാനുള്ള ശ്രമം അഞ്ചാം ദിവസമാണു ലക്ഷ്യത്തോടടുക്കുന്നത്.

റയ്യാനെ കിണറിൽ വെച്ച് തന്നെ സമീപത്ത് കുഴിച്ച ടണലിൽ നിന്ന് ഡോക്ടർമാർ പരിശോധിച്ചതായാണു റിപ്പോർട്ട്.

റയ്യാൻ അകപ്പെട്ട വളരെ വിസ്താരം കുറഞ്ഞ കിണറിനു സമാന്തരമായി ടണൽ കുഴിച്ചായിരുന്നു രക്ഷാ പ്രവർത്തനം നടന്നിരുന്നത്.

കിണറ്റിലേക്ക് ഓക്സിജൻ നൽകിയും ഭക്ഷണം നൽകിയും ജീവൻ നില നിർത്തുകയായിരുന്നു ഇത് വരെ.

ഇന്നലെ റയ്യാൻ അകപ്പെട്ട കിണറ്റിൽ മണ്ണിടിച്ചിലുണ്ടായതും ജല സാന്നിദ്ധ്യവുമെല്ലാം രക്ഷാ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

റയാന്റെ പിതാവ് കൃഷിയാവശ്യത്തിനായി കുഴിച്ച ഇടുങ്ങിയ കിണറായിരുന്നു ഇത്. 62 മീറ്ററാണു കിണറിന്റെ ആഴം.

റയ്യാന്റെ മടങ്ങി വരവിനു പ്രാർഥനയോടെ കാതോർക്കുകയാണു ലോകം. ഏതാനും നിമിഷങ്ങൾക്ക് മുംബാണു റയ്യാൻ സുരക്ഷിതനാണെന്നും ഡോക്ടർമാർ ടണലിൽ വെച്ച് പരിശോധിച്ചതായും റിപ്പോർട്ടുകൾ വന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്