Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ 10 പ്രവിശ്യകളിൽ കാറ്റും മഴയും അനുഭവപ്പെടും

ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നനുഭവപ്പെടാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരിക്ഷണ വിഭാഗം സൂചന നൽകി.

അൽബാഹ, മക്ക, മദീന, ശർഖിയ, തബൂക്ക്, നോർത്തേൺ ബോഡർ, അൽ ജൗഫ്, ഹായിൽ, ബുറൈദ, റിയാദ് എന്നീ പ്രവിശ്യകളിൽ മഴക്ക് സാധ്യതയുണ്ട്.

മേൽ പരാമർശിച്ച പ്രവിശ്യകളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടേക്കുമെന്നും അത് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്തുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

ശക്തമായ പൊടിക്കാറ്റ് അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ഉണ്ടായേക്കുമെന്ന് നേരത്തെ അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്