Tuesday, November 26, 2024
Saudi ArabiaTop Stories

കോസ് വേ വഴി ബഹ്രൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് ഒഴിവാക്കി

ദമാം: കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ ഫെബ്രുവരി 20 ഞായർ മുതൽ കിംഗ് ഫഹദ് കോസ് വേ പാലം വഴി ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നതിനുള്ള  പ്രവേശന നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്തു.

ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്ന് പുതിയ അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു.

അതേ സമയം സെകൻഡ് ഡോസെടുത്ത് 3 മാസം പിന്നിട്ട സൗദി പൗരന്മാർക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകണമെങ്കിൽ മൂന്നാമത് ഡോസ് വാക്സിൻ നിർബന്ധമാണ്.

സൗദിയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാ റിസൾട്ടും ഹാജരാക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്