Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ ഇരട്ടിയിലധികം പേർ സുഖം പ്രാപിച്ചു.

രാജ്യത്ത് പുതുതായി 1013 പേർക്കാണു  കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 2136 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 832 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.

പുതുതായി 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8984 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.

രാജ്യത്ത് നിലവിൽ 1,02,76,688 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്