Saturday, September 21, 2024
Saudi ArabiaTop Stories

ഒട്ടകത്തോടോപ്പം ജീവിച്ച സൗദി വനിത കൊറോണ ബാധിച്ച് മരിച്ചു

ഒട്ടകത്തോടൊപ്പം ജീവിക്കുന്ന സൗദി വനിതയെന്ന പേരിൽ പ്രശസ്തയായ ഷോമ അൽ അൻസി കൊറോണ മൂലം മരിച്ചു.

90 കാരിയായ ഷോമ അൽ അൻസി കഴിഞ്ഞ 30 വർഷമായി നോർത്തേൺ ബോഡർ പ്രവിശ്യയിൽ ഒട്ടകത്തോടൊപ്പം ജീവിച്ച് വരികയായിരുന്നു.

ഭർത്താവിന്റെ മരണ ശേഷം കുടുംബ ഭാരം ഏറ്റെടുത്ത ഷോമ നേരത്തെ തന്നെ സ്വന്തമായി കാർ ഡ്രൈവ് ചെയ്യുമായിരുന്നു.

ഇപ്പോൾ അവരുടെ മക്കളെല്ലാം മുതിർന്നു വിവാഹിതരായെങ്കിലും ഒട്ടകത്തെ അവർ ഒഴിവാക്കിയിരുന്നില്ല.

14 ദിവസം മുമ്പ് ആയിരുന്നു ഷോമ അൽ അൻസിക്ക് കൊറോണ സ്ഥിരീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്