Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കാൻ ഇമ്യുൺ സ്റ്റാറ്റസ് ആവശ്യമില്ല

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിദേശികളുടെ ഇമ്യൂൺ സ്റ്റാറ്റസ് പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം.

ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം വാക്താവ് ത്വലാൽ അൽ ശൽഹൂബ് ആണ്‌ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ തവക്കല്‍നയില്‍ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്കും സൗദിയിലേക്ക് ക്വാറന്റീൻ ഇല്ലാതെ പ്രവേശിക്കാൻ സാധിക്കും എന്ന് വ്യക്തമായി.

നാട്ടിൽ ബൂസ്റ്റർ ഡോസ് ലഭിക്കാതെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും.

അതേ സമയം ഉംറക്കും വിസിറ്റ് വിസക്കും ടൂറിസ്റ്റ് വിസക്കും എല്ലാം വരുന്നവർ  കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷൂറൻസ് ഉറപ്പ് വരുത്തണം.

വിസിറ്റ് വിസാ കാലാവധികൾ ദീർഘിപ്പിക്കുംബോഴും മൾട്ടിപ്പിൾ വിസിറ്റ് വിസക്കാർ സൗദിക്ക് പുറത്ത് പോയി വരുമ്പോഴും എല്ലാം കോവിഡ് ചികിത്സ കവർ ചെയ്യുന്ന  ഇൻഷൂറൻസ് ആക്റ്റീവ് ആയിരിക്കണം എന്നും വാക്താവ് വ്യക്തമാക്കി.

സൗദിയിലേക്ക് വരുന്നവർക്ക് ക്വാറന്റീനും പിസി ആറും ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്