Saturday, November 23, 2024
Saudi ArabiaTop Stories

രണ്ട് ലക്ഷത്തിൽ നിന്ന് 22,000 ത്തിലേക്ക്; ആശ്വാസത്തോടെ സൗദി പ്രവാസികൾ

സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ സൗദി ആഭ്യന്തര മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രവാസികൾ വലിയ ആശ്വാസത്തിലാണുള്ളത്.

നേരത്തെ സൗദിക്ക് പുറത്തുള്ള 14 ദിവ ക്വാറന്റീൻ പാക്കേജുകൾക്ക് രണ്ടുലക്ഷത്തോളം രൂപ വരെ  മുടക്കിയതിനു ശേഷമായിരുന്നു പല പ്രവാസികളും സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്.

സൗദിയിൽ എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്പിലും ആഫ്രിക്കയിലും മറ്റു ഗൾഫ്,ഏഷ്യൻ രാജ്യങ്ങളിലുമെല്ലാം  വൻതുക കൊടുത്ത് ക്വാറന്റീനിൽ കഴിയേണ്ട അവസ്ഥയായിരുന്നു സൗദി പ്രവാസികൾക്ക്.

പിന്നീട് ക്വാറന്റീൻ സൗദിക്കകത്ത് തന്നെ  കഴിയാമെന്ന വ്യവസ്ഥ നിലവിൽ വന്നെങ്കിലും ശരാശരി 60,000 രൂപയ്ക്ക് മുകളിൽ ക്വാറന്റീനും ടിക്കറ്റിനുമായി മുടക്കേണ്ട സ്ഥിതിയായിരുന്നു  ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ സൗദി ആഭ്യന്തര മന്ത്രാലയം ക്വാറന്റീൻ വ്യവസ്ഥകൾ ഒഴിവാക്കിയതോടെ നേരത്തെ മുടക്കിയതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് സൗദിയിലേക്ക് പറക്കാൻ സാധിക്കുന്ന സ്ഥിതി നിലവിൽ വന്നിരിക്കുകയാണ്.

നാട്ടിൽ നിന്ന് ദമാമിലേക്ക് ശരാശരി 22,000+ രൂപക്കും ജിദ്ദയിലേക്ക് ശരാശരി 27,000+ രൂപക്കും റിയാദിലേക്ക് ശരാശരി28,000+ രൂപക്കും ഇപ്പോൾ ടികറ്റുകൾ ലഭ്യമാകുന്നുണ്ടെന്ന് വിവിധ ട്രാവൽ ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

ഈ മാസം അവസാനത്തോടെ ഇന്ത്യ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള വിലക്ക് നീക്കുന്നതോടെ സർവീസുകളും ഡെസ്റ്റിനേഷനുകളും വർദ്ധിക്കുകയും യാത്രാ നിരക്കിൽ കൊറോണക്ക് മുംബുള്ളത് പോലെ ഗണ്യമായ മാറ്റം വരികയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സൗദി പ്രവാസികളുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്