കാലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 3 ലക്ഷം റിയാൽ: സൗദിയിൽ ബിനാമി പരിശോധനയിൽ പിടിക്കപ്പെട്ട വിദേശിക്ക് ജയിലും പിഴയും ആജീവാനന്ത പ്രവേശന വിലക്കും ശിക്ഷ
റിയാദിലെ പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട് നടന്ന ബിനാമി പരിശോധനയിൽ സ്വദേശിയും ബംഗ്ലാദേശ് പൗരനും പിടിയിലായി.
വിദേശിയുടെ നടപടിക്രമങ്ങളിൽ സംശയം തോന്നിയതിനാൽ അയാളെ അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു.
കാറിൽ സഞ്ചരിക്കുകയായിരുന്ന വിദേശിയെ തടഞ്ഞു നിർത്തി പരിശോധന നടത്തിയപ്പോൾ അയാളുടെ കാലിനടിയിൽ നിന്നായി 3 ലക്ഷം റിയാലും ബില്ലുകളും കണ്ടെത്താൻ പരിശോധകർക്ക് സാധിച്ചു.
സതേൺ റിയാദിൽ നിന്ന് ഈസ്റ്റേൺ പ്രൊവിൻസിലേക്ക് പച്ചക്കറി എത്തിക്കുകയായിരുന്നു ബിനാമി സ്ഥാപനത്തിന്റെ മറവിൽ വിദേശി ചെയ്തിരുന്നത്. സ്വദേശി തന്റെ പേരിലുള്ള സ്ഥാപനങ്ങളുടെ മറവിൽ എല്ലാ സഹായങ്ങളും ചെയ്തിരുന്നു.
പിടിയിലായ സ്വദേശിക്കും വിദേശിക്കും കോടതി ശിക്ഷകൾ വിധിച്ചു.
വിദേശിക്ക് 5 മാസം ജയിൽ, 80,000 റിയാൽ പിഴ, നാട് കടത്തൽ, ആജീവാനന്ത പ്രവേശന വിലക്ക് എന്നിവ ശിക്ഷ വിധിച്ചു.
സൗദി പൗരന്റെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതോടൊപ്പം ലൈസൻസുകൾ റദ്ദാക്കാനും വാണിജ്യ മേഖലയിൽ ഇടപെടുന്നതിൽ നിന്ന് വിലക്കാനും 80,000 റിയാൽ പിഴയടക്കാനും സകാത്തും നികുതികളും ഈടാക്കാനും കോടതി വിധി പുറപ്പെടുവിച്ചു. ഇരുവരുടെയും പേര് വിവരങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa