Sunday, September 22, 2024
Saudi ArabiaTop Stories

12 വർഷം മുമ്പ് ഒരു ഉടലായിരുന്ന തങ്ങളെ വേർപ്പെടുത്തി പുതു ജീവിതം ഒരുക്കിയ ഡോ: റബീഅയെ കാണാൻ ജോർദാനിയൻ സയാമീസ് ഇരട്ടകൾ എത്തി

റിയാദ്: 12 വർഷം മുമ്പ് റിയാദിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകൾ തങ്ങളുടെ ജീവിതം മാറ്റി മറിച്ച ഡോക്ടറെ കാണാൻ എത്തിയ വാർത്ത ഏറെ ഹൃദ്യമായി.

ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലെ സൗദി എംബസിയിൽ വെച്ചായിരുന്നു ജോർദ്ദാനി ഇരട്ടകൾ അംജദും മുഹമ്മദും ഡോ: അബ്ദുല്ല റബീഅയെ കാണാൻ എത്തിയത്.

2010 ലായിരുന്നു കുടലും ജനനേന്ദ്രിയങ്ങളും അടക്കമുള്ള ശരീര ഭാഗങ്ങൾ ഒട്ടിപ്പിടിച്ച നിലയിലുണ്ടായിരുന്ന അംജദിനെയും മുഹമ്മദിനെയും ഡോ: റബീഅയുടെ നേതൃത്വത്തിൽ വിജയകരമായി വേർപ്പെടുത്തിയത്.

13 വർഷം മുംബ് ഡോ:റബീഅ വിജയകരമായി വേർപെടുത്തിയ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകൾ റിയാദിലെത്തി ഡോക്ടറെ കണ്ട് നന്ദി അറിയിച്ച വാർത്ത  ഏതാനും ദിവസങ്ങൾക്ക് മുമ്പ് മീഡിയകൾ പങ്ക് വെച്ചിരുന്നു.

കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവിയും മുൻ സൗദി ആരോഗ്യ മന്ത്രിയുമായ ഡോ: അബ്ദുല്ല റബീഅ ലോകത്തെ ഏറ്റവും മികച്ച സയാമീസ് സെപറേഷൻ സെപ്ഷ്യലിസ്റ്റ് ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്