സൗദിയിൽ ഇന്ന് വധശിക്ഷക്ക് വിധേയരായവരിൽ തക്ഫീരി പ്രത്യയശാസ്ത്രത്തിന്റെ പേരിൽ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ഇരട്ട സഹോദരങ്ങളും
സൗദിയിൽ ഇന്ന് വധശിക്ഷക്ക് വിധേയരായ 81 പേരിൽ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ഇരട്ട സഹോദരങ്ങളും.
മറ്റുള്ളവരെ അവിശ്വാസികളാക്കുന്ന തക്ഫീരി ചിന്താധാരയിൽ പെട്ടവരായിരുന്നു ഇരട്ടകളായ ഖാലിദും സ്വാലിഹും.
മതപരമായ മൂല്യങ്ങളോ മറ്റു മാനുഷിക തത്വങ്ങളോ പാലിക്കാത്ത നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന ഇരട്ടകൾ 2016 ലായിരുന്നു സ്വന്തം മാതാവിനെ കൊലപ്പെടുത്തിയത്.
തന്റെ മക്കൾ രണ്ട് പേരും ഭീകര പ്രവർത്തനങ്ങൾക്കായി സിറിയയിലെ ഐ എസ് ഭീകരർക്കൊപ്പം ചേരാൻ പോകുന്ന വിവരം മാതാവിനു ലഭിച്ചിരുന്നു.
പ്രസ്തുത വിവരം മാതാവ് സൗദി സുരക്ഷാ വിഭാഗത്തെ അറിയിക്കാൻ തീരുമാനിച്ചതായിരുന്നു അവരുടെ അന്ത്യത്തിലേക്ക് നയിച്ചത്.
മാതവിന്റെ തീരുമാനത്തിൽ കുപിതരായ മക്കൾ തങ്ങളുടെ മാതാവിനെയും കൊല്ലപ്പെടേണ്ട അവിശ്വാസികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
തുടർന്ന് വീട്ടിൽ വെച്ച് മാതാവിനെ കുത്തിക്കൊലപ്പെടുത്തി. ശേഷം പിതാവിനെയും മറ്റൊരു സഹോദരനെയും ഇവർ വധിക്കാൻ ശ്രമിച്ചുവെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊലപാതകത്തിനും അക്രമങ്ങൾക്കും ശേഷം യമനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇരട്ടകളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരട്ടകളടക്കം,വികലമായ ആശയങ്ങളും ചിന്താധാരയും ഉള്ള,ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയും പ്രവർത്തിക്കുകയും ചെയ്ത 81 പേരെയാണ് ശനിയാഴ്ച സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa