സൗദിയിൽ നിന്ന് നാട്ടിലേക്ക് വരുന്നവർ പിസിഅർ ടെസ്റ്റ് നടത്തേണ്ടതുണ്ടോ? എയർ സുവിധ പുരിപ്പിക്കേണ്ടതുണ്ടോ
സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന സമയം വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ ടെസ്റ്റ് റിസൾട്ട് ആവശ്യമുണ്ടോ എന്ന ചോദ്യം നിരവധി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.
നേരത്തെ സൗദി എയർലൈൻസ് ഇത്തരത്തിൽ പിസിആർ ടെസ്റ്റ് റിസൾട്ട് ഇല്ലാത്തവരെ മടക്കിയ വാർത്തയോടനുബന്ധിച്ചാണു പ്രവാസികൾ ആശങ്കപ്പെടുന്നത്.
എന്നാൽ നിലവിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന സൗദിയിൽ നിന്നുള്ള ഒരു വിമാനക്കംബനിയും പിസിആർ ടെസ്റ്റ് റിസൾട്ട് ചോദിക്കുന്നില്ല എന്ന് ജിദ്ദയിലെ ട്രാവൽ ഏജ്ന്റാായ അബ്ദുൽ റസാഖ് വിപി അറേബ്യൻ മലയാളിയെ അറിയിച്ചു.
അതേ സമയം വാക്സിൻ സ്വീകരിക്കാത്ത, 5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നത് നിബന്ധനയാണ്.
അതോടൊപ്പം യാത്രക്കാർ എയർ സുവിധ പൂരിപ്പിച്ച് പ്രിന്റൗട്ട് കയ്യിൽ ഉറപ്പ് വരുത്തണമെന്നും ട്രാവൽ മേഖലയിൽ ഉള്ളവർ പറയുന്നു. എയർ സുവിധ ഫിൽ ചെയ്യാതെ എയർപോർട്ടിലെത്തിയ പലരും പ്രയാസപ്പെട്ടതായി യാത്രക്കാർ തന്നെ അറേബ്യൻ മലയാളിയെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa