Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇനി മുതൽ ടാക്സികളുടെ മൂന്ന് നിയമ ലംഘനങ്ങൾ കാമറക്കണ്ണുകളിൽ പതിയും

ടാക്സിക്കാറുകളുമായി ബന്ധപ്പെട്ട 3 നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്ന സംവിധാനം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ആരംഭിച്ചു.

താഴെ പറയുന്ന മൂന്ന് നിയമ ലംഘനങ്ങൾ ആയിരിക്കും ഓട്ടോമാറ്റിക്കായി കാമറക്കണ്ണുകളിൽ പതിയുക.

1. എക്സ്പയർ ആയ ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ടാക്സി സർവീസ് നടത്തൽ.

2. ടാക്സി കാറുകൾക്ക് ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കുക.

3. കാൻസൽ ചെയ്ത ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുക എന്നിവയാണ് മൂന്ന് നിയമ ലംഘനങ്ങൾ.

പൊതുജന സുരക്ഷ, ഗതാഗത സുരക്ഷ, ടെക്നിക്കൽ, ലീഗൽ വശങ്ങൾ സാധുതയുള്ളതായി ഉറപ്പ് വരുത്തൽ എന്നിവയെല്ലാം പുതിയ സംവിധാനം വഴി ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്