Sunday, September 22, 2024
Saudi ArabiaTop Stories

ഹുറൂബ് ഒഴിവാക്കാൻ കൈക്കൂലി നൽകുന്നതിനിടെ വിദേശികൾ പിടിയിൽ

സൗദി അഴിമതി വിരുദ്ധ സമിതിയുടെ ഓപറേഷനിൽ സമീപദിനങ്ങളിൽ വിവിധ അഴിമതിക്കേസുകളിൽ സ്വദേശികളും വിദേശികളും അടക്കം നിരധി പേർ പിടിയിലായി.

വാക്സിൻ സ്വീകരിക്കാതെ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ആക്റ്റീവ് ആക്കുന്നതിനു വേണ്ടി കൈക്കൂലി നൽകിയ രണ്ട് സൗദികളും സ്വീകരിച്ച രണ്ട് സൗദികളും പിടിയിലായവരിൽ പെടുന്നു.

സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട ഒരു വിദേശി പിന്നീട് 10,000 റിയാൽ  കൈക്കൂലി നല്കി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്.

സര്ക്കാര് ഹോസ്പിറ്റൽ ഓപറേഷനു അപോയിന്റ്മെന്റ് തരപ്പെടുത്തിക്കൊടുക്കുന്നതിനായി 10,000 റിയാൽ കൈക്കൂലി വാങ്ങിയ ഒരു ഡോക്ടറും പിടിക്കപ്പെട്ടവരിൽ പെടുന്നു.

അനധികൃത മാർഗത്തിലൂടെ ഹുറൂബ് ഒഴിവാക്കാൻ വേണ്ടി ഇടനിലക്കാരനായ ഒരു വിദേശിക്ക് 11,000 റിയാൽ  കൈക്കൂലി നൽകുന്നതിനിടെ രണ്ട് വിദേശികൾ പിടിയിലായതായി അധികൃതർ വ്യക്തമാക്കുന്നു.

ഇതിനു പുറമേ തങ്ങൾക്കനുകൂലമായി വിധി പ്രസ്താവിക്കാൻ ജഡ്ജിക്ക് കൈക്കൂലി നല്കിയ ബിസിനസ്മാനും അനധികൃതമായി വെളളം വീട്ടിലെത്തിക്കാൻ സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വിദേശിയും മറ്റു വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥനടങ്ങുന്ന സർക്കാർ ജീവനക്കാരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്