Saturday, September 21, 2024
Saudi ArabiaTop Stories

പിതാവിനെയും സഹോദരനെയും തലക്കടിച്ച് വീഴ്ത്തി കുത്തിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരനെ അൽ അഹ്സയിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്ത മന്ത്രാലയം അറിയിച്ചു.

ഹുസൈൻ ബിൻ മുഹമ്മദ് സ്വാലിഹ് എന്ന സൗദി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി തന്റെ പിതാവിനെയും സഹോദരനെയും ഇരുമ്പ് വടി.കൊണ്ട് തലക്കടിക്കുക്കയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വൃഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. തുടർന്ന് ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

ക്രിമിനൽ കോർട്ട് വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് പ്രതിയെ അൽ അഹ്സയിൽ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്