സൗദിയിൽ ടോൾ നിലവിൽ വരുമോ? ഗതാഗത മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
സൗദിയിൽ റോഡ് ടോൾ നിലവിൽ വരുമോ എന്ന ചോദ്യത്തിനു ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിർ ഇങ്ങനെ പ്രതികരിച്ചു.
ടോൾ ഒരു പ്രത്യേക ലക്ഷ്യം അല്ല. ഗതാഗതം ക്രമീകരിക്കൽ ടോൾ നടപ്പാക്കുന്നതിലെ ഉദ്ദേശ്യമാ ണ്.
ഗതാഗത ക്രമീകരണത്തിനു പുറമെ അറ്റകുറ്റപ്പണികൾ നടത്താനും റോഡുകളുടെ ക്വാളിറ്റി മെച്ചപ്പെടുത്തുവാനും ടോൾ സഹായിക്കും.
ബദൽ റോഡുകൾ ലഭ്യമാണെങ്കിലും റോഡുകളുടെ ക്വാളിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും ടോൾ ഏർപ്പെടുത്തുന്നതിൽ തനിക്ക് വ്യക്തിപരമായ എതിർപ്പില്ല. എന്നാൽ സൗദിയിൽ ഇപ്പോൾ ടോൾ നടപ്പാക്കില്ല. അതേ സമയം ഭാവിയിൽ അത് നടപ്പാക്കുമോ എന്നത് പറയാനും സാധിക്കില്ല എന്നാണു മന്ത്രി പ്രതികരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa