ഭാര്യയെ കൊലപ്പെടുത്തുകയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിനു കാരണക്കാരനാകുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ ഉനൈസയിൽ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ ചൊവ്വാഴ്ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുല്ല ബിൻ സുബ്ൻ അൽ മത്വീരി എന്ന സൗദി പൗരനെയാണു തന്റെ സിറിയക്കാരിയായ ഭാര്യ ഖിതാം മുഹമ്മദ് അൽ ബസ്വീരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഗർഭിണിയായ ഭാര്യയെ ഇയാൾ നിരവധി തവണ കത്തി കൊണ്ട് കുത്തുകയും അത് ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു.
തുടർന്ന് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും വിധിയെ മേൽക്കോടതികൾ ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച ഖസീമിലെ ഉനൈസയിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa