തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ദമാം എക്സിബിഷൻ സംഘടിപ്പിച്ചു.

ദമാം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ദമാം എക്സിബിഷൻ സംഘടിപ്പിച്ചു. വിവിധ തുറകളിലുള്ള സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തി പ്രദർശിപ്പിക്കാള്ള അവസരം നൽകുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രദർശനം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു.

ഷബീജ ടീച്ചർ (പെയിൻറിങ്) ചിക്കു (കരകൗശലം) ഷിഫ (റസിൻ ആർട്ട്), സുബിൻ കുറ്റ്യാലി (ഫേഷ്യൽ പെയിൻറിംഗ്) സ്വാലിഹ (സ്വീറ്റ്സ് ആൻഡ് ചോക്ലേറ്റ്സ്) മുഫീദ (മൈലാഞ്ചി) നൂറ ആസിഫ് (കാലിഗ്രഫി) എന്നിവർ വിവിധ സ്റ്റാളുകളിലായി പ്രദർശനം നടത്തി.

കൂടാതെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ബുക്കുകളുടെ കൈമാറ്റവും നടന്നു. സംഘഗാനം, ടാബ്ലോ, പദ്യം ചൊല്ലൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാമിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തുവെന്ന് സംഘാടകർ അറിയിച്ചു.

ഫാത്തിമ ഹാഷിം, അനീസ മെഹബൂബ് സുനില സലീം , റഷീദ അലി, മുഫീദ സാലിഹ്, നജ്ല ഹാരിസ് , സജ്ന ഷക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group