Friday, May 17, 2024
BahrainTop Stories

ബഹ്രൈനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹിജാബ് ധരിച്ചെത്തിയ യുവതിയെ തടഞ്ഞു; റെസ്റ്റോറന്റ് അടപ്പിച്ചു

ബഹ്രൈനിലെ പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നൽകാത്ത സംഭവത്തിൽ റെസ്റ്റോറന്റ് അടപ്പിച്ചതായി റിപ്പോർട്ടുകൾ.

Lanterns എന്ന ഇന്ത്യൻ റെസ്റ്റോറന്റിലെ ഇന്ത്യൻ മാനേജറായിരുന്നു ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് റെസ്റ്റോറന്റിലേക്ക് പ്രവേശനം നിഷേധിച്ചത്.

സംഭവത്തെത്തുടർന്ന് lanterns അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ തെറ്റായ പ്രവൃത്തി നടത്തിയ മാനേജറെ മാറ്റിയതായി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം എല്ലാ ആളുകളെയും ഈ മാസം 29 നു തങ്ങളുടെ റെസ്റ്റോറന്റിലേക്ക് സൗജന്യ ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിട്ടുമുണ്ട്.

റെസ്റ്റോറന്റ് അടപ്പിച്ചതായി പോസ്റ്റിട്ട ഷാർജയിലെ ഹിന്ദ് രാജകുമാരി അറബ് ലോകത്ത് റേസിസം അനുവദിക്കില്ലെന്നും എഴുതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്