സൗദിയിലെ ഇന്ത്യൻ എംബസിയിലെ മലയാളി ജീവനക്കാരൻ സ്ത്രീകളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ കേസിൽ അറസ്റ്റിൽ
സ്ത്രീകളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ കേസിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ നാട്ടിൽ അറസ്റ്റിലായി.
ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
ഇയാൾക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി പ്രണവ് കൃഷ്ണ ഫോൺ ശല്യം തുടങ്ങിയിട്ട്. നെറ്റ്കാൾ വിളിച്ചായിരുന്നു പ്രണവ് സ്ത്രീകളെ ശല്യം ചെയ്തത് എന്നാണ് റിപ്പോർട്ട്.
പരാതിയെ തുടർന്ന് പോലീസ് ഇയാള്‍ക്കെതിരേ അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ നാട്ടിലേക്ക് അവധിയിലെത്തിയപ്പോഴായിരുന്നു എയർപോർട്ടിൽ വെച്ച് അറസ്റ്റ് ഉണ്ടായത്.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രണവ് കൃഷ്ണയെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
തിരുവനന്തപുരം റൂറൽ സൈബർ പോലീസെത്തി കാസ്റ്റഡിയിൽ എടുത്ത ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa