സൗദി പ്രവാസികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന നിരവധി ഇഖാമ പ്രൊഫഷനുകൾ പിൻ വലിച്ചു
സൗദി പ്രവാസികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന വിവിധ ഇഖാമ പ്രൊഫഷനുകൾ മാനവ വിഭവശേഷി മന്ത്രാലയം പിൻ വലിച്ചു.
മറ്റേതെങ്കിലും ഒരു മേഖലയിലേക്ക് ചേർക്കാതെ വെറും ആമിൽ, ഡ്രൈവർ, ഇലക്ട്രീഷ്യൻ , മെക്കാനിക്ക്, സെയിൽസ്മാൻ തുടങ്ങിയ സ്വതന്ത്ര പ്രൊഫഷനുകളാണു പിൻ വലിച്ചത്.
ഇത്തരം പ്രൊഫഷനുകളിൽ ഇനി വിസ ഇഷ്യു ചെയ്യുകയോ കഫാല മാറ്റം അനുവദിക്കുകയോ ചെയ്യില്ല. അതേ സമയം നിലവിലുള്ള ഇഖാമക്കാർക്ക് പ്രശ്നം ഉണ്ടാകില്ല.
ഇത്തരം പ്രൊഫഷനുകൾക്കൊപ്പം അവർ ജോലി ചെയ്യുന്ന മേഖല കൃത്യമായി നിർവ്വചിക്കുന്നുണ്ടെങ്കിൽ കഫാല മാറാനും പുതിയ വിസ ഇഷ്യു ചെയ്യാനും തടസ്സമുണ്ടാകില്ല.
വെറും ആമിൽ എന്നതിന് പകരം ആമിൽ മബാനീ പോലോത്തതോ ഇലക്ട്രീഷ്യൻ എന്നതിനു പകരം കാർ ഇലക്ട്രീഷ്യൻ പോലോത്തതോ ആയ പ്രൊഫഷനുകൾ സ്വീകരിക്കപ്പെടും എന്ന് സാരം.
അതേ സമയം സാഇഖ് സയാറ ഉമൂമി, വെയ്റ്റർ തുടങ്ങിയ പ്രൊഫഷനുകൾ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa