യമനിലെ സൈനിക ഓപറേഷനുകൾ നിർത്തി വെച്ചു
യെമനിനുള്ളിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യസേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു.
മാർച്ച് 30 ബുധനാഴ്ച പുലർച്ചെ മുതൽ ഇത് പ്രാബല്യത്തിൽ വരും.
ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്‌റഫിന്റെ അഭ്യർഥനയെത്തുടർന്നാണ് സംയുക്ത സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മാലികി വിശദീകരിച്ചു .
റമളാനിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള ചർച്ചകൾ നടക്കുന്നതിനാലാണ് ജിസിസി സെക്രട്ടറി സൈനിക ഇടപെടൽ നിർത്തി വെക്കാൻ ആഹ്വാനം ചെയ്തത്.
സഖ്യ സേന വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിനും പ്രശ്നങ്ങളുടെ അന്ത്യത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മാലികി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa