സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ന് മുതൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ്; റമളാനിന്റെ ആദ്യ ആഴ്ചയിൽ ചൂട് തരംഗം
സൗദിയിൽ ഇന്ന് (ബുധൻ) മുതൽ താപനില ക്രമാനുഗതമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു.
വിശുദ്ധ റമളാനിലെ ആദ്യ ആഴ്ചയിൽ ചൂടുള്ള കാലാവസ്ഥ ഉണ്ടാകുമെന്നും ഹുസൈനി നിരീക്ഷിക്കുന്നു.
ഇന്ന് സൗദിയുടെ മിക്ക പ്രദേശങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിലും താപനില ക്രമേണ ഉയരുന്നത് അനുഭവപ്പെടും.
പകൽ സമയത്ത് ചൂട് 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അൽ ഹുസൈനി വിശദീകരിച്ചു.
മിക്ക പ്രദേശങ്ങളിലും പ്രഭാത സമയത്ത് കാലാവസ്ഥ മിതമായതോ താരതമ്യേന തണുപ്പുള്ളതോ ആയിരിക്കുമെന്നും റമദാൻ ആദ്യ ആഴ്ച വരെ ചൂട് തരംഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa